ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; നാല് സേനാംഗങ്ങള്‍ക്ക് വീരമൃത്യു


ഛത്തീസ്ഗഡ് : ഛത്തീസഗഡില്‍ മാവോയിസ്റ്റ് ആക്രമണം. നാല് സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചു. മൂന്ന് ഡിസ്റ്റിക് റിസര്‍വ് ഗാര്‍ഡുകളും ഒരു പൊലീസുകാരനുമാണ് വീരമൃത്യു വരിച്ചത്.

ഛത്തീസ്ഗഡിലെ നാരായണ്‍പൂരിലാണ് ആക്രമണമുണ്ടായത്. 27 ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് ട്രൂപ്പ് സഞ്ചരിച്ച ബസ്സിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ഐഇഡി ബോംബാണ് ആക്രമണത്തിനായി ഉപയോഗിച്ചത്.

സംഭവത്തില്‍ 20 സൈനികര്‍ക്ക് പരുക്കേറ്റു. പത്ത് പേരുടെ നില അതീവഗുരുതരമാണ്. ആന്റി-മാവോയിസ്റ്റ് ഓപറേഷന് ശേഷം മടങ്ങുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.