ചേമഞ്ചേരിയില്‍ CFLTC കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കി, പ്രവര്‍ത്തനത്തില്‍ പങ്കാളികളായി ഡിവൈഎഫ്‌ഐ


കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് CFLTC കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയ്യില്‍, വൈസ് പ്രസിഡന്റ് അജ്‌നഫ്.കെ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അതുല്യ ബൈജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശബ്‌ന ഉമ്മാരിയില്‍, രാജേഷ് കുന്നുമ്മല്‍ എന്നിവരാണ് ശുചീകരണത്തിന് നേതൃത്വം നല്‍കിയത്.

DYFI കോവിഡ് ബ്രിഗേഡ് അംഗങ്ങളും പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. കാപ്പാട് യത്തീംഗാന ബില്‍ഡിംഗാണ് പ്രവര്‍ത്തനസജ്ജമാക്കിയത്. മേഖലയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം.