ചേനോളി റോഡില്‍ പള്ളിയ്ക്ക് മുന്‍വശത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ശുചിത്വസമിതി
പേരാമ്പ്ര: ചേനോളിറോഡില്‍ പള്ളിയ്ക്ക് മുന്‍വശത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ടാല്‍ കര്‍ശന നടപടി. പള്ളിയ്ക്ക് മുന്‍വശത്തുള്ള മതിലിനരികില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ ഇന്ന് പേരാമ്പ്ര പഞ്ചായത്തിലെ 14ാം വാര്‍ഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ നീക്കം ചെയ്ത് പ്രദേശം വൃത്തിയാക്കുകയും ചെയ്തു.
കഴിഞ്ഞദിവസം പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ ശുചിത്വസമിതി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ തീരുമാനിച്ച പ്രകാരം ഈ പ്രദേശത്തെ മാലിന്യപ്രശ്‌നങ്ങള്‍ മേലുദ്യോഗസ്ഥരുടെയും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അവരില്‍ നിന്ന് ഉറപ്പുവാങ്ങുകയും ചെയ്തിട്ടുണ്ട്.
മാലിന്യം നിക്ഷേപിക്കരുത് എന്ന ബോര്‍ഡ് ഈ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.