ചെറുവണ്ണൂര്‍ കനോത്ത് മൊയ്ദീന്‍ ഹാജി അന്തരിച്ചു


ചെറുവണ്ണൂര്‍: കനോത്ത് മൊയ്ദീന്‍ ഹാജി അന്തരിച്ചു. എണ്‍പത്തി ആറ് വയസ്സായിരുന്നു. ചെറുവണ്ണൂരിലെ മത-സാമൂഹ്യ മേഖലകളില്‍ നിറ സാനിധ്യമായ അദ്ദേഹം കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. പരേതനായ കീരിയോട്ട് ആലിയുടെയും രയരോത്ത് പാത്തുവിന്റെയും മകനാണ്.

ഭാര്യ: കദീജ ഹജ്ജുമ്മ
മക്കള്‍: അബ്ദുറഹ്‌മാന്‍, കുഞ്ഞബ്ദുല്ല, മുഹമ്മദ്, ഫാത്തിമ നിടുമ്പ്രത്ത്
മരുമക്കള്‍ : റാബിയ,ഷമീമ,ബുഷ്‌റ നിടുമ്പ്രത്ത്, എ സി അബ്ദുല്ല ഹാജി (പയ്യോളി അങ്ങാടി)
സഹോദരങ്ങള്‍: താപ്പള്ളി കുഞ്ഞാമി,അമ്മദ് മാസ്റ്റര്‍, ഇബ്രായി, കദീജ, പരേതനായ അബ്ദുല്ല