ചെറിയപെരുന്നാളാണ്, പക്ഷേ ഇന്നലെയും കോവിഡ് സെന്ററില്‍ സന്നദ്ധസേവനത്തിന് അയാളുണ്ടായിരുന്നു


പയ്യോളി: ചെറിയ പെരുന്നാളാണ്, പക്ഷേ മന്‍സൂറിന് ആഘോഷമില്ല, കോവിഡ് സെന്ററില്‍ (ഡിസിസി) വളന്റിയാറായി നില്‍ക്കുന്ന മന്‍സൂറിനെ കാണാന്‍ കുട്ടികള്‍ വന്നപ്പോളും അയാള്‍ ദൂരെ മാറി നിന്ന് പെരുന്നാളാശംസകള്‍ അറിയിച്ചു. ഡിവൈഎഫ്‌ഐ പയ്യോളി ബ്ലോക്കിലെ തിക്കോടി സൗത്ത് മേഖലാ സെക്രട്ടറിയാണ് മന്‍സൂര്‍.

സല്‍മാനുല്‍ ഫാര്‌സിയ്ക്കും സന ഫാത്തിമയ്ക്കും ദൂരെ നിന്ന് ഈദ് മുബാറക്ക് പറഞ്ഞപ്പോള്‍ അയാള്‍ സങ്കടപ്പെട്ടിട്ടുണ്ടാവണം. പക്ഷേ അതിനേക്കാള്‍ സന്തോഷത്തോടെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ മാതൃകയായിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. ഒന്നാം തരംഗം മുതല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി നിറഞ്ഞു നില്‍ക്കുന്ന വ്യക്തികളില്‍ ഒരാളാണ് മന്‍സൂര്‍

കോവിഡ് രോഗികളുടെ വീടുകളില്‍ അവശ്യസാധനങ്ങളെത്തിക്കുക, പോസിറ്റീവായി മരണപെട്ട മനുഷ്യരുടെ മൃതദേഹം സംസ്‌കരിക്കുക, തുടങ്ങിയ സേവന പ്രവർത്തനങ്ങൾക്കെല്ലാം ഡിവൈഎഫ്‌ഐയ്ക്ക് നേതൃത്വമായി മന്‍സൂറുണ്ട്.