ചെമ്പനോടയിലുണ്ടായ തീപിടുത്തത്തില്‍ ജലവിതരണ പൈപ്പ് നശിച്ചു


ചക്കിട്ടപാറ: ചെമ്പനോട മേലെ അങ്ങാടി സ്വകാര്യ ഭൂമിയില്‍ ഇന്നലെ ഉച്ചയ്ക്കുണ്ടായ തീപിടിത്തത്തില്‍ ജലവിതരണപൈപ്പ് കത്തി നശിച്ചു.

നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വന്‍അപകടം ഒഴിവായി.
15ഓളം കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന ജലവിതരണ പൈപ്പ് കത്തിനശിച്ചു. പേരാമ്പ്ര അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി തീ പൂര്‍ണമായും അണച്ചു.