ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മലയാളി ദമ്പതിമാര്‍ മരിച്ചു


ചെന്നൈ : കൊവിഡ് ബാധിച്ച് വീട്ടില്‍ അവശ നിലയിലായിരുന്ന മലയാളി ദമ്പതിമാര്‍ മരിച്ചു. ചെന്നൈ നൈസപ്പാക്കത്ത് താമസമാക്കുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി കെ രവീന്ദ്രന്‍, ഭാര്യ വന്ദന എന്നിവരാണ് മരിച്ചത്. ഒരാഴ്ചയായി സുഖമില്ലാതെ വീട്ടില്‍ കഴിയുകയായിരുന്നു.

ഇരുവരെയും പുറത്തേക്ക് കാണാതായതോടെ സംശയം തോന്നിയ അയല്‍ക്കാരുടെ അന്വേഷണത്തിലാണ് ദമ്പതികളെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി കില്‍പോക്ക് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്വകാര്യ സര്‍വകലാശാലയില്‍ പി ആര്‍ഒ ആയിരുന്ന രവീന്ദ്രനും, സ്വകാര്യ സ്‌കൂള്‍ ടീച്ചര്‍ ആയ വന്ദനക്കും മക്കളില്ല.