ചെക്കോട്ടിയെപ്പോലുള്ള നിസ്വാര്‍ത്ഥരായ നേതാക്കള്‍ പുതിയ രാഷ്ട്രീയ തലമുറക്ക് മാതൃക: മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്


പേരാമ്പ്ര: മുതിര്‍ന്ന സി. പി.എം നേതാവും ടി.പി രാമകൃഷ്ണന്‍ എം.എല്‍.എയുടെ ഭാര്യാ പിതാവുമായ എം.കെ ചെക്കോട്ടിയുടെ നിര്യാണത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് അനുശോചനം രേഖപ്പെടുത്തി. ചെക്കോട്ടിയെപ്പോലുള്ള നിസ്വാര്‍ത്ഥരായ പഴയ കാലനേതാക്കള്‍ പുതിയ രാഷ്ട്രീയ തലമുറക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര എ. കെ.ജി സെന്ററിലെത്തി അദ്ദേഹം മൃതശരീരത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

ഇന്ന് കാലത്താണ് എം.കെ ചെക്കോട്ടി അന്തരിച്ചത്. പേരാമ്പ്ര ഏരിയ കമ്മിറ്റി ഓഫീസിലും നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും മൃതദേഹം പൊതുദര്‍നത്തിന് വെച്ച ശേഷം ഉച്ചയ്ക്ക് വീട്ടു വളപ്പില്‍ സംസ്‌ക്കരിച്ചു. നൊച്ചാടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിത്വമാണ് എം.കെ.