ചിറ്റൂര്‍ ഉത്സവം: സംഘാടകരായ 225 പേര്‍ക്കെതിരെ കേസെടുത്തു
ചിറ്റൂര്‍: ചിറ്റൂര്‍ ഉത്സവത്തില്‍ സംഘാടകരായ 25 പേര്‍ക്കും കാണികളായ 200 പേര്‍ക്കുമെതിരെ കേസെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് ലംഘിച്ച് 20 ഓളം കുതിരകളെ പങ്കെടുപ്പിച്ച ചിറ്റൂര്‍ ഉത്സവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ എടുത്തിട്ടുണ്ട്. 8 പേരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. ആയിരത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ 200 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇന്നാണ് പാലക്കാട് തത്തമംഗലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കുതിരയോട്ട മത്സരം നടത്തിയത്. തത്തമംഗലം അങ്ങാടി വേലയോടനുബന്ധിച്ചാണ് കുതിരയോട്ടം നടന്നത്. ഒടുവില്‍ പൊലീസെത്തിയാണ് കുതിരയോട്ടം നിര്‍ത്തിവയ്പ്പിച്ചത്.
ഒരു കുതിരയെ മാത്രംവച്ച് കുതിരയോട്ടം നടത്താനായിരുന്നു പൊലീസിന്റെ അനുമതി. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ആള്‍ക്കൂട്ടത്തിന് നടുവിലൂടെ നിരവധി കുതിരകളെ ഇറക്കിയായിരുന്നു ആഘോഷം. പൊലീസ് എത്തിയതോടെ കുതിരയോട്ടം നിര്‍ത്തി. സംഘാടകരും നാട്ടുകാരുമടക്കം നൂറോളം പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്.