ചങ്ങരോത്ത് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ജില്ലാതല സമ്പര്‍ക്കവും തുടര്‍ പരിശീലന പരിപാടിയും


പേരാമ്പ്ര: കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യു.സി) ജില്ലാതല സമ്പര്‍ക്കവും തുടര്‍ പരിശീലന പരിപാടിയായ ‘ഒപ്പ’വും നടന്നു. വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി വി.എം.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ്സ് യൂണിറ്റ് കമ്മറ്റികള്‍ കോണ്‍ഗ്രസിന് ശക്തി പകരുമെന്നും സി.യു.സി രൂപീകരണം പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും സംഘടനാ കെട്ടുറപ്പുള്ള സീഘടനയായി കോണ്‍ഗ്രസ്സ് മാറുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ഇ.ടി.സരീഷ് അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, സി.യു.സി ആര്‍.പിമാരായ കെ.ശ്രീജിത്ത്, കെ.സി.അനീഷ് എന്നിവര്‍ ക്ലാസെടുത്തു. പ്രകാശന്‍ കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് ഇസി.സന്ദീപ് നന്ദിയും പറഞ്ഞു.