ചക്കിട്ടപാറയിൽ വനമിത്ര പദ്ധതി; ആദിവാസി വനിതകൾക്ക് തേനീച്ചക്കൂട് നൽകി
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ 33 ആദിവാസി വനിതകൾക്ക് തേനീച്ചക്കൂടും അനുബന്ധ ഉപകരണങ്ങളും നൽകി. പ്രസിഡന്റ് കെ സുനിൽ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയായ വനമിത്ര പദ്ധതിയുടെ ഭാഗമായി ഹോർട്ടികോർപിന്റെ സഹകരണത്തോടെ നടത്തിയ പരിശീലനം പൂർത്തിയാക്കിയവർക്കാണ് തേനീച്ചക്കൂട് നൽകിയത്. സ്ഥിരം സമിതി അധ്യക്ഷൻ ഇ എം ശ്രീജിത്ത് അധ്യക്ഷനായി.
പഞ്ചായത്തംഗം ബിനിഷ ദിനേശൻ, ആശാവർക്കർമാരായ ശോഭ പട്ടാണിക്കുന്നുമ്മൽ, ഗീത അമ്പലക്കുന്നുമ്മൽ, പ്രൊജക്ട് കോ ഓർഡിനേറ്റർ നൗഫൽ കല്ലായി, പി സി രശ്മി എന്നിവർ സംസാരിച്ചു. കെ ഫൈസൽ മുനീർ സ്വാഗതവും നരേന്ദ്രകോളനി ഊരുമൂപ്പൻ ചന്തു നന്ദിയും പ റഞ്ഞു.