ചക്കിട്ടപ്പാറയിലെ കഞ്ചാവ് വില്പനക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുക; ഡി.വൈ.എഫ്.ഐ


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയിലും പരിസര പ്രദേശങ്ങളിലുമായി നടക്കുന്ന മയക്കുമരുന്ന്- കഞ്ചാവ് വില്‍പ്പനയ്‌ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. മറ്റ് പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ഇവിടേക്ക് എത്തി കഞ്ചാവ് വില്‍പ്പന നടത്തുന്നത് യുവതലമുറയെയും കുട്ടികളെയും മയക്കുമരുന്നിന് അടിമകളാക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ മേഖല കമ്മിറ്റി ആവശ്യപെട്ടു

കൊത്തിയപാറ, നരിനട പോലെ ആള്‍താമസമില്ലാത്ത പ്രദേശങ്ങള്‍ കേന്ദ്രികരിച്ചാണ് ഈ സംഘം ഒത്തുചേര്‍ന്ന് വില്‍പ്പന നടത്തുന്നത്. യുവതലമുറയെ ലഹരി മാഫിയക്ക് അടിമകളാക്കുന്ന ഇത്തരം സംഘത്തിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താപിച്ചു