ഗള്‍ഫിലുണ്ടൊരു സഖാവ്…ഹോട്ടലില്‍ നിറയെ ചുവപ്പ്മയം..അയാള്‍ ലോകത്തോട് പറയുന്നു..ഇടതുപക്ഷം ഹൃദയപക്ഷമാണ്
ദുബായ് : ‘ നാളെയീ പീത പുഷ്പങ്ങള്‍ കൊഴിഞ്ഞിടും…’ ചുമരുകള്‍ നിറയെ സഖാക്കളുടെ കവിതകളാണ്…..
അല്‍ഐന്‍ സനയ്യയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് പുറകില്‍ ഒരു സഖാവുണ്ട്. ഇടതുപക്ഷം ഹൃദയപക്ഷമാക്കിയ ഷൊര്‍ണൂര്‍ പള്ളം സ്വദേശി സക്കീര്‍. ഇദ്ദേഹത്തിന്റെ ഹോട്ടലിന്റെ പേരാണ് ‘സഖാവ്’. ചുമര്‍ ചിത്രങ്ങള്‍ നിറയെ ഇടതു നേതാക്കള്‍…കവിതകളും മുദ്രാവാക്യങ്ങളും ചിത്രങ്ങളുമായി ചുവപ്പുമയം. സക്കീറിന് ഇടതുപക്ഷവും നേതാക്കളും അത്രമാത്രം പ്രിയപ്പെട്ടവരാണ്.
പല രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് കേരളത്തെ കുറിച്ചും ഇടതുപക്ഷത്തെ കുറിച്ചും വിശദീകരിച്ചു കൊടുക്കും. എതിര്‍ രാഷ്ട്രീയ ചേരിയിലുള്ളവരോടും അല്‍ഐന്‍ സഖാവിന് സ്‌നേഹം മാത്രമേയുള്ളൂ. എന്നാല്‍, ഇടതുപക്ഷത്തിന്റെ തുടര്‍ഭരണമാണ് ആഗ്രഹിക്കുന്നതെന്ന് സഖാവിലെ ജീവനക്കാര്‍ ഉറച്ച സ്വരത്തില്‍ പറയുന്നു. മുദ്രാവാക്യവും പ്രചാരണവും മാത്രമല്ല, ജീവകാരുണ്യ രംഗത്തും സക്കീര്‍ സജീവമാണ്. കേരളം പ്രളയത്തില്‍ അകപ്പെട്ടപ്പോള്‍ മണ്ണാര്‍ക്കാട്ടെ ഒന്നര ഏക്കര്‍ ഭൂമിയാണ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സക്കീര്‍ കൈമാറിയത്.