കർഷക സമരം നൂറ്ദിനം പിന്നിട്ടു; കരിദിനമാചരിച്ച് സംഘടനകൾ


കൊയിലാണ്ടി: ഡൽഹിയിൽ നടക്കുന്ന കർഷക സമരം നൂറ് ദിവസം പിന്നിട്ടതിന്റെ ഭാഗമായി രാജ്യവ്യാപകമായി കരിദിനം ആചരിച്ചു. കൊയിലാണ്ടിയിൽ ഇടതു കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.

കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു ഉദ്ഘാടനം ചെയ്തു. പി.കെ.വിശ്വൻ അദ്ധ്യക്ഷനായി. പി.കെ.ഭരതൻ സ്വാഗതം പറഞ്ഞു. സതി കിഴക്കയിൽ, പി.സി.സതീഷ്ചന്ദ്രൻ, ഇ.അനിൽകുമാർ, ഒ.ടി.വിജയൻ, പി.ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.