കർഷകർക്ക് ഭീഷണിയായി കാട്ടുപന്നി ശല്യം; മേപ്പയൂര്‍ മഠത്തുംഭാഗത്ത് കാട്ടുപന്നി കൃഷി നശിപ്പിച്ചു
മേപ്പയൂര്‍: മേപ്പയൂര്‍ മഠത്തുംഭാഗം പ്രദേശത്തു കാട്ടുപന്നി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. വനമേഖല അല്ലാത്ത ഈ പ്രദേശത്ത് എവിടെ നിന്നോ വന്നെത്തിയ കാട്ടു പന്നിയാണു പ്രശ്നങ്ങള്‍ക്കു കാരണം. പകല്‍ പോലും പുറത്തിറങ്ങി നടക്കുന്ന ഇവ ആളുകളുടെ ജീവനും ഭീഷണിയാണ്.
ശ്രീ മന്ദിരം ശാന്ത നട്ടുവളര്‍ത്തിയ ചേന, കപ്പ എന്നിവ പന്നി നശിപ്പിച്ചു. വനം വകുപ്പിനെ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശ വാസികള്‍ പറയുന്നു. പഞ്ചായത്തംഗം ശ്രീനിലയം വിജയന് ഇതു സംബന്ധിച്ച പരാതി വനംവകുപ്പ് അധികൃതര്‍ക്കു കൈമാറി.