കർഷകരുടെ ശ്രദ്ധയ്ക്ക്; ഇപ്പോൾ അപേക്ഷിക്കാം


കൊയിലാണ്ടി: സൂക്ഷ്മ ജലസേചന രീതികൾ ചെയ്യാൻ താല്പര്യമുള്ള കർഷകർ (ഡ്രിപ് ഇറിഗേഷൻ, സ്പ്രിംക്ലെർ ഇറിഗേഷൻ മുതലായവ) കൃഷി ഭവനുമായി ബന്ധപ്പെടേണ്ടതാണ്. കൃഷി വകുപ്പ് നിശ്ചയിച്ച മൊത്തം ചിലവിന്റെ 80% വരെ സബ്‌സിഡി ലഭിക്കുന്നതാണ്. കുറഞ്ഞത് 50 സെന്റ് സ്ഥലം മുഴുവനായും ചെയ്യണം. താല്പര്യമുള്ള കർഷകർ കൃഷി ഭവനുമായി ബന്ധപ്പെടേണ്ടതാണ്. ഈ ജല സേചന രീതികൾ ചെയ്യുന്ന കർഷകർക്ക് ജലസേചനത്തിനുള്ള പമ്പുസെററിനുള്ള സബ്‌സിടിയും അധികമായി നല്കുന്നതാണ്.

ആവശ്യമുള്ള രേഖകൾ

1. സംസ്ഥാന ഹോർടിക്കൾച്ചർ മിഷന്റെ അപേക്ഷ
2. നികുതി രസീതി 2020-21
3. ആധാർ കാർഡ് കോപ്പി
4. ബാങ്ക് പാസ്സ്‌ബുക്ക് കോപ്പി
5. കൈവശ സർട്ടിഫിക്കറ്റ്

കൃഷി ഭവനിൽ മാർച്ച്‌ 11നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.