ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കും, വീട്ടമ്മമാർക്ക് പെൻഷൻ, 40 ലക്ഷം തൊഴിലവസരങ്ങൾ; എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. തുടർഭരണം ഉറപ്പാണെന്ന നിലയിൽ ജനകീയ വിഷയങ്ങൾ ഏറ്റെടുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.

രണ്ടു ഭാഗങ്ങളായിട്ടാണ് പ്രകടനപത്രികയിൽ ഉള്ളത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിർദേശങ്ങളാണ് ഉള്ളത്. ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് അഭ്യസ്ഥവിദ്യർക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള നിർദേശങ്ങൾക്കാണ്.

കാർഷിക മേഖലയിൽ വരുമാനം അമ്പത് ശതമാനം ഉയർത്തുന്നതിനുള്ള പദ്ധതികളും ആരോഗ്യ വിദ്യാഭ്യസ മേഖലയെ ലോകോത്തരമാക്കുക എന്ന കാഴ്ചപ്പാടും ഇതിലുണ്ട്. ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കുമെന്നും വീട്ടമ്മമാരർക്ക് പെൻഷൻ നൽകുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.

40 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കും.

ക്ഷേമ പെൻഷൻ ഘട്ടം ഘട്ടമായി 2500 രൂപായായി വർധിപ്പിക്കും.

വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തും.

കാർഷിക വരുമാനം 50 ശതമാനമാനം ഉയർത്തും.

അഞ്ചു വർഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരും.

മൂല്യവർധിത വ്യവസായങ്ങൾ സൃഷ്ടിക്കുന്നിതിന് നിർദേശങ്ങൾ.

സൂക്ഷമ-ഇടത്തരം-ചെറുകിട വ്യവസായങ്ങളുടെ എണ്ണം മൂന്ന് ലക്ഷമാക്കി ഉയർത്തും.

60000 കോടിയുടെ പശ്ചാത്തല സൗകര്യം ഏർപ്പെടുത്തും.

ദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി 45 ലക്ഷം കുടുംബങ്ങൾക്ക് ഒരു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വികസന സഹായ വായ്പ നൽകും.

പ്രവാസി പുനരധിവാസത്തിന് മുന്തിയ പരിഗണന.

റബറിന്റെ തറവില ഘട്ടം ഘട്ടമായി 250 രൂപയാക്കി വർധിപ്പിക്കും.

തീരദേശ വികനസത്തിന് 5000 കോടിയുടെ പാക്കേജ്

മുഴവൻ ആദിവാസി-പട്ടികജാതി കുടുംബങ്ങൾക്കും വീട് ഉറപ്പുവരുത്തും

വിപുലമായ വയോജന സങ്കേതങ്ങൾ നിർമിക്കും, വയോജനങ്ങൾക്ക് പ്രത്യേക പരിഗണന

ഉന്നത വിദ്യാഭ്യസ രംഗത്തെ സൗകര്യങ്ങൾ വിപുലപ്പെടുത്തും

അടുത്ത വർഷം ഒന്നര ലക്ഷം പുതിയ വീടുകൾ

ഭാഷയേയും കലയേയും സംരക്ഷിക്കുന്നതിന് പ്രത്യേക പരിഗണന

2040 വരെ വൈദ്യുതി ക്ഷാമം ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിന് 10000 കോടിയുടെ പദ്ധതി

പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് പദ്ധതികൾ

കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പാക്കും

കേരള ബാങ്ക് വിപുലീകരിച്ച് എൻആർഐ നിക്ഷേപം സ്വീകരിക്കുന്ന ബാങ്കാക്കി മാറ്റും

സോഷ്യൽ പോലീസിങ് സംവിധാനം ശക്തിപ്പെടുത്തും

സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രത്യേക റൂളുകൾ നൽകി നിയമനങ്ങൾ പിഎസ്സിക്ക് വിടും

കാർഷിക-മത്സ്യമേഖല കടാശ്വാസ കമ്മീഷൻ, വിദ്യാഭ്യാസ വായ്പ സമാശ്വാസ പ്രവർത്തനം എന്നിവ ആരംഭിക്കും’

ഓട്ടോ ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഗണന നൽകും

പ്രോഗ്രസ് റിപ്പോർട്ട് വർഷംതോറും പ്രസിദ്ധീകരിക്കും

ഇന്ത്യക്ക് മാതൃകയാകുന്ന ബദൽ നയങ്ങൾ ശക്തമായി നടപ്പിലാക്കും

മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള ശക്തമായ നിലപാട് സ്വീകരിക്കും

LDF 2021 മാനിഫെസ്റ്റോയുടെ പൂർണരൂപം ഈ ലിങ്കിൽ ലഭിക്കും.

https://www.cpimkerala.org/manifesto-2021https://www.cpimkerala.org/manifesto-2021https://www.cpimkerala.org/manifesto-2021

തുടങ്ങിയ ജനപ്രിയ നിർദ്ദേശങ്ങൾ അടങ്ങിയതാണ് എൽഡിഎഫിന്റെ പ്രകടനപത്രിക.