കോൺഗ്രസ് നേതാവ് ടി.വി.വിജയൻ്റ ഒന്നാം ചരമവാർഷികം ആചരിച്ചു


കൊയിലാണ്ടി: കോൺഗ്രസ് നേതാവും മുൻ നഗരസഭാ കൗൺസിലറും നാടകപ്രവർത്തകനുമായിരുന്ന ടി.വി.വിജയൻ്റ ഒന്നാം ചരമ വാർഷികം ആചരിച്ചു. കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.കെ.പ്രവീൺ കുമാറിൻ്റെ നേതൃത്വത്തിൽ ടി.വി.വിജയൻ്റ വീട്ടിലെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. 

ഡി.സി.സി പ്രസിഡന്റ്‌ യു രാജീവൻ, ബ്ലോക്ക് പ്രസിഡന്റ്‌ വി.വി.സുധാകരൻ, കൗൺസിലർ മനോജ് പയറ്റുവളപ്പിൽ തുടങ്ങിയവർ അനുസ്മരണ പരിപാടിക്കു നേതൃത്വം നൽകി. ചരമവാർഷികത്തോട നുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനത്തിൽ കെ.പി.സി.സി മെമ്പർ സി.രത്നവല്ലി, വി.ടി.സുരേന്ദ്രൻ‌, മണ്ഡലം പ്രസിഡന്റ്‌ സതീഷ് കുമാർ, രാജേഷ് കീഴരിയൂർ, പി.ടി.ഉമേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.