കോവിഡ് വ്യാപനം; സംഘടിത ഇഫ്ത്താര്‍ പാര്‍ട്ടികള്‍ ഒഴിവാക്കാന്‍ തീരുമാനം


കോഴിക്കോട്: ജില്ലയില്‍ കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ മസ്ജിദുകളിലെ നോമ്പുതുറ ഒഴികെ സംഘടിത ഇഫ്ത്താര്‍ പാര്‍ട്ടികള്‍ ഒഴിവാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം സംഘടനാ നേതാക്കന്മാരുടെ യോഗത്തില്‍ തീരുമാനമായി. പള്ളികളിലെ നിസ്‌ക്കാര ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിര്‍വഹിക്കും.

യോഗത്തില്‍ ഡി.എം ഡെപ്യൂട്ടി കലക്ടര്‍ എന്‍.റംല, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വളപ്പില്‍ അബ്ദുസലാം, അഡ്വ.പി.എം.ഹനീഫ്, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, ഡോ.ഹുസൈന്‍ മടവൂര്‍, പി.കെ.അബ്ദുല്‍ ലത്തീഫ്, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സി.എ.ഹാരിഫ്, പി.മമ്മദ് കോയ, മുഹമ്മദ് അഷറഫ്, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ പങ്കെടുത്തു.