കോവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം
കോഴിക്കോട്: കൊവിഡ് വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ല കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയും ചെയ്യ്ത സഹാചര്യത്തിലാണ് നടപടി.
പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ഉപയോഗിക്കണമെന്ന് കര്‍ശന നിര്‍ദേശം.
ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
* പൊതുവാഹനങ്ങളില്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ പേരെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതല്ല.
* വിവാഹങ്ങള്‍, മരണാന്തര ചടങ്ങുകള്‍, മറ്റു പൊതു പരിപാടികള്‍ (സാമൂഹിക – മത പരിപാടികള്‍ ഉള്‍പ്പെടെ) വിരുന്നുകള്‍ എന്നിവ തുറസ്സായ സ്ഥലങ്ങളില്‍ പരമാവധി 200 പേരും അടച്ചിട്ട മുറികളില്‍ 100 പേരും മാത്രമേ ഒരേ സമയം പങ്കെടുക്കാന്‍ പാടുള്ളൂ.
*പരിപാടികള്‍ നടത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് ജാഗ്രത പോര്‍ട്ടലിന്റെ സേവനം ഉപയോഗിച്ച് വിവരം നല്‍കണം
*ആരാധനാലയങ്ങളില്‍ ഒരേ സമയം 100 ല്‍ കൂടുതല്‍ പേര്‍ ആളുകള്‍ പാടില്ല.
*ഷോപ്പുകള്‍, മാര്‍ക്കറ്റുകള്‍, മാളുകള്‍, എന്നിവിടങ്ങളിലും സാമൂഹികാ അകലം കര്‍ശനമായി പാലിക്കേണ്ടതാണ്.
*സ്ഥാപനത്തിന്റെ വിസ്തീര്‍ണത്തിന് ആനുപാതികമായി (On person per 30 square feet ) ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരുടെ എണ്ണം സ്ഥാപന ഉടമ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
*എല്ലാ തദ്ദേശ സ്ഥാപനങ്ങളും കോവിഡ് കണ്‍ട്രോള്‍ റൂം പുനഃസ്ഥാപിക്കേണ്ടതും
ആവശ്യമായ ജീവനക്കാരെ നിയമിക്കേണ്ടതുമാണ്.
* RRT അവലോകന യോഗം ആഴ്ചയില്‍ രണ്ടു തവണ ചേരേണ്ടതും കൃത്യമായ മിനുട്‌സ് തയ്യാറാക്കേണ്ടതുമാണ്.
* കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍ കാര്യക്ഷമമാക്കേണ്ടതും കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവരെയും ടെസ്റ്റിംഗിന് വിധേയമാക്കി എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.
* തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിട്ടുള്ള എല്ലാവരെയും കോവ്ഡ് ടെസ്റ്റ് നടത്തി എന്ന് ഉറപ്പാക്കേണ്ടതാണ്.
* വയോജനങ്ങള്‍, മറ്റു രോഗമുള്ളവര്‍, ലക്ഷണങ്ങള്‍ ഉള്ളവര്‍ എന്നിവരെയും
കുടുംബശ്രി പ്രവര്‍ത്തകര്‍, അധ്യാപകര്‍, പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരെ ടെസ്റ്റിംഗിന് വിധേയരാക്കേണ്ടതാണ്.
*ഷോപ്പുകള്‍, ഹോട്ടലുകള്‍ തിരക്കേറിയ മറ്റു സ്ഥാപനങ്ങള്‍, എന്നിവിടങ്ങളിലെ ജീവനക്കാരെയും ബസ്സുകള്‍, ടാക്‌സികള്‍ എന്നിവയിലെ ജീവനക്കാരെയും നിശ്ചിത ഇടവേളകളില്‍ കോവിഡ് ടെസ്റ്റിന് വിധേയമാക്കണം.