കോവിഡ് രണ്ടാം തരംഗം; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും, കൊയിലാണ്ടി മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ യോഗം ചേര്‍ന്നു
കൊയിലാണ്ടി: കോവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കൊയിലാണ്ടി മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത്, മുന്‍സിപ്പല്‍ കോവിഡ് അവലോകന യോഗങ്ങള്‍ ഇന്ന് നടന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനം. നിയുക്ത എംഎല്‍എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. മഴ ശക്തി പ്രാപിച്ചാല്‍ സ്ഥിതി നിയന്ത്രണാതീതമാവുമെന്ന ആശങ്കയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. പൊതു ജനങ്ങള്‍ കൃത്യമായി ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.
ചേമഞ്ചേരി പഞ്ചായത്തിലെ അവലോകന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, അഡീഷണല്‍ ഡിഎംഒ പിയൂഷ് എം നമ്പൂതിരിപ്പാട്, പോലീസ്, ജനപ്രതിനിധികള്‍, ഓഫീസ് സ്റ്റാഫ് എന്നിവര്‍ പങ്കെടുത്തു.
ചെങ്ങോട്ടുകാവ് പഞ്ചായത്തിലും കോവിഡ് അവലോകന യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍, വൈസ് പ്രസിഡണ്ട് പി.വേണു മാസ്റ്റര്‍, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. കൊയിലാണ്ടി നഗരസഭയിലും മൂടാടി പഞ്ചായത്തിലും കോവിഡ് അവലോകന യോഗങ്ങള്‍ സംഘടിപ്പിച്ചു.