ഒമാനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി ഗിരിഷ് അന്തരിച്ചു


പേരാമ്പ്ര: ഒമാനില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന പേരാമ്പ്ര സ്വദേശി മരിച്ചു. കോടേരിച്ചാലിലെ അരീക്കല്‍ ഗിരിഷ് ആണ് മരിച്ചത്. ഇദ്ധേഹത്തിന് നാല്‍പ്പത്തിരണ്ട് വയസായിരുന്നു.

മരണപ്പെട്ട ഗിരീഷ് 15 വര്‍ഷത്തിലധികമായി ഒമാനില്‍ ജോലി ചെയ്തുവരികയായിരുന്നു. സംസ്‌ക്കാരം പിന്നീട് നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പരേതനായ ശങ്കരന്‍ നായരുടെയും പത്മിനി അമ്മയുടെയും മകനാണ്. ഭാര്യ സുനിത. മകള്‍ അനുപ്രിയ വി (വിദ്യാര്‍ത്ഥിനി കുളത്തു വയല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍). സഹോദരന്‍ കെ. പ്രിയേഷ് (പേരാമ്പ്ര ഗ്രാമ പഞ്ചായത്തംഗം ).