കോവിഡ് ബാധിച്ച് മരിച്ച കോണ്‍ഗ്രസ് നേതാവിന്റെ അമ്മയും മരിച്ചു; കോവിഡ് മരണമെന്ന് സ്ഥിരീകരണം


പയ്യോളി: മകന്‍ കോവിഡ് ബാധിച്ച് മരിച്ചതിനു പുറകേ അമ്മയും കോവിഡ് ബാധിച്ച് മരിച്ചു. മകന്‍ മരിച്ച് ആറാം നാള്‍ ആണ് അമ്മ മരിച്ചത്. തുറയൂര്‍ പാക്കനാര്‍പുരം മാധവന്‍ നായരുടെ ഭാര്യ കാര്‍ത്യായനി അമ്മ (75) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.

ഇവരുടെ മകന്‍ തുറയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും എല്‍.ഐ.സി. ഏജന്റുമായ കെ.കെ. ദാസന്‍ മാടായി (55) ഏഴാംതീയതി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മാര്‍ച്ച് 28 മുതല്‍ ദാസന്‍ ചികിത്സയിലായിരുന്നു. മകന്‍ മരിക്കുമ്പോള്‍ അമ്മ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് കാര്‍ത്യായനി അമ്മ മരിച്ചത്. മറ്റ് മക്കള്‍: പ്രേമന്‍, വിനോദന്‍ (ഇരുവരും കുവൈത്ത്). മരുമക്കള്‍: സുമ, ജീന, ഷിജിന.