കോവിഡ് നിയമലംഘനത്തിന് കോഴിക്കോട് ജില്ലയില്‍ 714 കേസുകള്‍ കൂടി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 714 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരില്‍ നഗര പരിധിയില്‍ 64 കേസുകളും റൂറലില്‍ 71 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നഗര പരിധിയില്‍ 353 കേസുകളും റൂറലില്‍ 226 കേസുകളുമെടുത്തു. ഇവരില്‍ നിന്ന് പിഴ ഈടാക്കി.