കോഴിക്കോട് സൗത്തില്‍ ബിജെപി മുന്നില്‍, കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല, ബാലുശ്ശേരിയില്‍ യുഡിഎഫ്; ലീഡ് നില മാറിമറയുന്നു
കോഴിക്കോട്: സംസ്ഥാനത്ത് നിയസഭാതെരഞ്ഞെടുപ്പ് വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ സീറ്റുകളില്‍ 79 എല്‍ഡിഎഫ് മുന്നില്‍. കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല മുന്നില്‍. അമ്പത് വോട്ടുകള്‍ക്കാണ് കാനത്തില്‍ ജമീല മുന്നിലായിരിക്കുന്നത്.
ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്മജന് ബോള്‍ഗാട്ടി 43 വോട്ടിന് മുന്നില്‍. എലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എകെ ശശീന്ദ്രന് 601 വോട്ടിന് മുന്നിലില്‍ . കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ് 120 വോട്ടിന് മുന്നിലാണ്. വടകരയില്‍ 1733 വോട്ടിന് യുഡിഎഫ് ആണ് മുന്നില്‍. പേരാമ്പ്രയിൽ ടിപി രാമകൃഷ്ണൻ മുന്നിൽ.