കോഴിക്കോട് സ്വദേശി മസ്‌കത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു
കോഴിക്കോട്: കുറ്റിച്ചിറ സ്വദേശി മുഹമ്മദ് ഷാഫിയുടെയും പി.ടി. ഹാജറയുടെയും മകന്‍ കുറ്റിച്ചിറ പുതിയ തോപ്പിലകം ഷുഹൈല്‍ മസ്‌കത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. നാല്‍പ്പത്തിനാല് വയസായിരുന്നു. റുസ്താഖിലെ സ്വകര്യ സ്ഥപാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15 വര്‍ഷമായി ഇദ്ദേഹം ഒമാനിലുണ്ട്. കുടുംബവും ഇവിടെയുണ്ട്. ചെറിയകം വാസിഹയാണ് ഭാര്യ. ഷാസ്, ഷസ, സെന്‍ഷ. എന്നിവര്‍ മക്കളാണ്.