കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വര്‍ണക്കടത്ത്, 50 കിലോ സ്വര്‍ണവുമായി രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍


കോഴിക്കോട്: 50 കിലോയിലധികം സ്വര്‍ണവുമായി രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടികൂടിയത്. ഇന്നലെ രാത്രിയെത്തിയ മംഗള എക്സ്പ്രസില്‍ നിന്നാണ് റെയില്‍വേ പോലീസ് സ്വര്‍ണം കണ്ടെത്തിയത്.

ബീജാപൂര്‍ ജില്ലയിലെ ജഗ്‌റാം,വസ്‌നറാം എന്ന സഹോദരങ്ങളാണ് പിടിയിലായത്. 0 2 6 1 8 നമ്പര്‍ നിസാമുദ്ദീന്‍ എറണാകുളം ട്രെയിനിലെ യാത്രക്കാരായിരുന്നു ഇവര്‍. സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മുഴുവനായി നികുതി അടയ്ക്കാതെയാണ് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുപോയതെന്ന് വ്യക്തം. തുടര്‍ന്ന് 78.5 ലക്ഷം രൂപ പിഴ ചുമത്തി. ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ വി.പി.മഹേഷ് കുമാര്‍, കോണ്‍സ്റ്റബിള്‍ അബ്ബാസ്, എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആണ് സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്