കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ടുദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 22 പേർ
കോഴിക്കോട്: മെഡിക്കൽ കോളേജിൽ രണ്ടുദിവസത്തിനിടെ കോവിഡ് ബാധിച്ച് 22 പേർ മരിച്ചു. ചൊവ്വാഴ്ച 19 പേരും ബുധനാഴ്ച മൂന്നുപേരുമാണ് മരിച്ചത്. കോവിഡ് രോഗികൾക്കായി ഒന്ന്, രണ്ട് വാർഡുകളിൽ 38 ഐ.സി.യു. ബെഡുകൾ സജ്ജീകരിക്കുന്ന പ്രവൃത്തി നടന്നുവരുന്നു.
ഇത് പൂർത്തിയാകുന്നതോടെ ഐ.സി.യു ബെഡുകളുടെ എണ്ണം 75 ആയി ഉയരും. 7, 8, മെഡിസിൻ വാർഡുകളിലായി 37 ഐ.സി.യു വാണ് നിലവിലുള്ളത്. പി.എം.എസ്.എസ്.വൈ ബ്ളോക്കിലും ഐ.സി.യു ബെഡുകളുടെ ക്രമീകരണം നടന്നുവരികയാണ്.