കോഴിക്കോട് നഗരത്തില്‍ തെരുവുനായശല്യം രൂക്ഷം


കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷം. കാല്‍നടയാത്രികര്‍ക്കും വാഹനയാത്രക്കാര്‍ക്കും പേടിയില്ലാതെ നഗരത്തിലൂടെ നടക്കാനുവുന്നില്ലെന്നാണ് പരാതി. കാരപ്പറമ്പ്, ഈസ്റ്റ്ഹില്‍, ചാലപ്പുറം, കോട്ടൂളി തുടങ്ങി സ്ഥലങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്.
കോര്‍പറേഷനില്‍ നിന്ന് നടപടി സ്വീകരിക്കുമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വീട്ടില്‍ കയറി ആളുകളെ ആക്രമിക്കുന്ന രീതിയും പതിവായിട്ടുണ്ടാന്നും പരാതിയുണ്ട്‌.