കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് പിന്തുണയായി വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രഥമാധ്യാപകരുടെയും കൈത്താങ്ങ്


കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ജില്ലയിലെ ആതുരാലയങ്ങളില്‍ കോവിസ് ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സ്‌കൂള്‍തലവന്‍മാരുടെയും സാമ്പത്തിക സഹായം കൈമാറി.

ജില്ലാകളക്ടറുടെ ആഹ്വാനപ്രകാരം ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയ ക്യാമ്പയിന്‍ മുഴുവന്‍ പ്രഥമാധ്യാപകരും ഏറ്റെടുക്കുകയായിരുന്നു. ഒന്നാം ഘട്ടത്തിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും, രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ പ്രധാന അധ്യാപകരുടെയും സംഭാവനയായി

15,09,101 രൂപയാണ് കൈമാറിയത്. മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായി നാലു ദിവസം കൊണ്ടാണ് ഇത്രയും രൂപ സമാഹരിച്ചത്.

കോഴിക്കോട് ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന സാമ്പത്തിക സഹായ കൈമാറ്റ ചടങ്ങില്‍ ശ്രീമതി. മിനി വി.പി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, കോഴിക്കോട് , മനോജ് കുമാര്‍ .വി ഡി ഇ ഒ കോഴിക്കോട്, ശ്രീ. ഹസന്‍ .സി .സി , ഫൈസല്‍ പി പി , (പ്രധാനാധ്യാപകരുടെ പ്രതിനിധികള്‍) ശ്രീ .അബ്ദുല്‍ നാസര്‍ യു.കെ. ഡയറ്റ് ,എന്നിവര്‍ ചേര്‍ന്ന് കലക്ടര്‍ എസ്. സാംബശിവ റാവു, ഐ.എ.എസ് – ന് കൈമാറി.