കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ പിതാവ് ചക്കിട്ടപാറ കടുക്കാടുമ്മല്‍ ബാലന്‍ കൊവിഡ് ബാധിച്ച് മരിച്ചു



പേരാമ്പ്ര: കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ പിതാവും റിട്ടേര്‍ഡ് ജലസേചന വകുപ്പ് ജീവനക്കാരനുമായ ചക്കിട്ടപാറ കടുക്കാട്ടുമ്മല്‍ ബാലന്‍ കൊവിഡ് ബാധിച്ച് മരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു.കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌ക്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടന്നു.

ഭാര്യ: ജാനകി. മറ്റുമക്കള്‍: ഷിജു, ഷീബ, ഷിജിത്ത്. മരുമക്കള്‍ ശശി (പിള്ളപെരുവണ്ണ), സുജില(പാണ്ടിക്കോട്), ചന്ദ്രന്‍ (ചാലിക്കര), ഷൈബ (മരുതേരി). സഹോദരങ്ങള്‍:നാരായണന്‍, ജാനു, കല്യാണി, പരേതരായ കണാരന്‍, മാത, കുട്ട്യാച്ച