കോഴിക്കോട് ജില്ലാ ജയിലില്‍ കോവിഡ് പടരുന്നു; ആശങ്കയില്‍ ജീവനക്കാര്‍


കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിലെ തടവുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നു. ഇതിനകം 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ആറുപേരാണ് പോസിറ്റീവായത്. ഒരാഴ്ച മുമ്പാണ് കോവിഡിന്റെ തുടക്കം. ആദ്യം ഒന്നും രണ്ടും പേര്‍ക്കായിരുന്നു രോഗമെങ്കില്‍ നിലവില്‍ നിരക്ക് ഉയരുന്നത് ആശങ്ക പടര്‍ത്തുന്നു. ജീവനക്കാര്‍ കടുത്ത ആശങ്കയിലാണ്.

ജയിലില്‍ 150 ഓളം റിമാന്‍ഡ് തടവുകാരാണുള്ളത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയതിനുശേഷമാണ് തടവുകാരില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്നാണ് കരുതുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കായി സുരക്ഷാസംവിധാനങ്ങളോടെ സിഎഫ്എല്‍ടിസി ഒരുക്കണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി.