കോഴിക്കോട് ജില്ലയില്‍ 6,686 പേര്‍ കൂടി നിരീക്ഷണത്തില്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി വന്ന 6,686 പേര്‍ ഉള്‍പ്പെടെ 42,953 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 4,18,583 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 388 പേര്‍ ഉള്‍പ്പെടെ 3,267 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. പുതുതായി വന്ന 472 പേര്‍ ഉള്‍പ്പെടെ ആകെ 1,467 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 1,62,478 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
9,567 സ്രവസാംപിള്‍ പരിശോധിച്ചു. ആകെ 19,41,837 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 19,38,739 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 17,08,821 എണ്ണം നെഗറ്റീവാണ്. മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ്‌ലൈനിലൂടെ 27 പേര്‍ക്ക് കൂടി കൗണ്‍സിലിംഗ് നല്‍കി. 3,167 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.