കോഴിക്കോട് ജില്ലയില്‍ വീടുകളിലെത്തിയുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി


കോഴിക്കോട്: വീടുകളില്‍ നേരിട്ടെത്തിയുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ജില്ലയില്‍ 33,734 പേരാണ് ഇത്തവണ വീടുകളിലെത്തി വോട്ടുചെയ്തത്.

വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാരുടെ വിഭാഗത്തില്‍ 7,229 പേരും 80 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 26,479 പേരും കോവിഡ് രോഗികളും ക്വാറന്റീനില്‍ കഴിയുന്നവരുമായി 26 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.