കോഴിക്കോട് ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങള്‍ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ 10 തദ്ദേശസ്ഥാപനങ്ങള്‍ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു. ഒളവണ്ണ, വേളം, പെരുവയല്‍, ചേമഞ്ചേരി, കടലുണ്ടി, മാവൂര്‍, ഫറോക്ക്, പനങ്ങാട്, ഉള്ളിയേരി, കക്കോടി എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 30 ശതമാനത്തിലധികമാണ് ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഏപ്രില്‍ 28 മുതല്‍ ഒരാഴ്ചത്തേക്ക് ശക്തമായ നിയന്ത്രണങ്ങള്‍ ഇവിടങ്ങളില്‍ നടപ്പിലാക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കുറയുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതര്‍. പോലീസ്, സെക്ടര്‍ മജിസ്‌ട്രേറ്റ്, ക്ലസ്റ്റര്‍ കമാന്‍ഡര്‍ എന്നിവര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ജില്ലാ പോലീസ് മേധാവികള്‍, താലൂക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍ എന്നിവരുടെ കര്‍ശന നിരീക്ഷണവും ഉണ്ടാവും.
നിയന്ത്രണങ്ങള്‍ എന്തൊക്കെ?
1. വളരെ അത്യാവശ്യവും അടിയന്തിരവുമായ ആവശ്യങ്ങള്‍ ഒഴികെ ആളുകള്‍ പുറത്തിറങ്ങരുത് (മെഡിക്കല്‍)
2. ഈ എല്‍എസ്ജിഎസില്‍ എല്ലാത്തരം ഒത്തുചേരലുകളും കര്‍ശനമായി നിരോധിച്ചിരിക്കുന്നു,
3. ഭക്ഷണവും ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട കടകളും സ്ഥാപനങ്ങളും ആരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും
4.ആശുപത്രികള്‍, ഫാര്‍മസി, തുടങ്ങിയ മേഖലകള്‍ തുറന്നിരിക്കാന്‍ മാത്രമേ അനുമതിയുള്ളൂ,
5. അനുവദനീയമായ ഷോപ്പും സ്ഥാപനങ്ങളും വൈകുന്നേരം 7 മണി വരെ തുറക്കാനാകും, കൂടാതെ ഹോട്ടലുകള്‍ക്ക് ടേക്ക് ഓഫ് ചെയ്യാനും കഴിയും
6. രാത്രി 9 മണി വരെ ഹോം ഡെലിവറി ( ഭക്ഷണം ഡൈനിംഗില്‍ അനുവദനീയമല്ല),
7. അവശ്യവും അടിയന്തിരവുമായ ആവശ്യങ്ങള്‍ ഒഴികെ എല്‍എസ്ജിഐക്ക് അകത്തും പുറത്തും ഉള്ള നീക്കങ്ങള്‍ കര്‍ശനമായി ഒഴിവാക്കണം.