കോളേജുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പേരാമ്പ്രയില്‍ ജാഗ്രതാ സമിതിക്ക് രൂപം നല്‍കി


പേരാമ്പ്ര: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ ഒക്ടോബര്‍ നാലു മുതല്‍ ക്ലാസ് തുടങ്ങുന്ന സാഹചര്യത്തില്‍ കോവിഡ് പശ്ചാത്തലത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പേരാമ്പ്ര സില്‍വര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ യോഗം ചേര്‍ന്നു. പ്രിന്‍സിപ്പല്‍ പ്രഫ.വി. അബ്ദുളള അദ്ധ്യക്ഷത വഹിച്ചു.

വാര്‍ഡ് മെമ്പര്‍ പി.ജോന, പോലീസ് സബ് ഇന്‍സ്പക്ടര്‍ ബാബുരാജ്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പി.കെ. ശരത് കുമാര്‍, പി.ടി.എ പ്രസിഡണ്ട് അബ്ദുള്‍ സലാം, കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ എ.കെ. തരുവയിഹാജി, പി.ടി.എ സെക്രട്ടറി വി.എസ്. രമണന്‍, പി.ടി.എ പ്രതിനിധി കെ.എം. ബാലകൃഷ്ണന്‍, കെ.ടി ബിനീഷ്, കെ.ജയരാജന്‍,
ടി. ഷിജുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ചെയര്‍മാനായി ജാഗ്രതാസമിതിക്ക് രൂപം നല്‍കി.