കോണ്‍ഗ്രസ് മത്സരിക്കുന്നത് ബിജെപിയാവാനെന്ന് എം എ ബേബി


തിരുവമ്പാടി : കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ മത്സരം ബിജെപിയില്‍ എങ്ങനെ കയറാം എന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി.
കൂടരഞ്ഞിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അന്ദേഹം.

കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ഇരുട്ടി വെളുക്കുമ്പോഴേക്കും ബിജെപിയാവുന്ന കാഴ്ചയാണ്. രാഹുല്‍ഗാന്ധിയുടെ സമീപത്തിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പഴയ കോണ്‍ഗ്രസ് എംപിമാരിപ്പോള്‍ മോഡിയുടെ കൂടെയാണ്. കോണ്‍ഗ്രസ് വിജയിച്ചാലും ഏത് നിമിഷവും ബിജെപിയാവാമെന്ന അപകടകരമായ അവസ്ഥയാണുള്ളത്.

മതവിശ്വാസവും ആചാരസംരക്ഷണവും നിലനിര്‍ത്തുന്ന നിലപാടുമായാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. മനുഷ്യത്വപരമായ നടപടികള്‍ സ്വീകരിച്ച എല്‍ഡിഎഫ് തുടര്‍ ഭരണത്തിലേക്ക് പോകും. 2500 രൂപ പെന്‍ഷന്‍ നല്‍കുമെന്നാണ് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞത്. ഇത് നടപ്പാക്കുക തന്നെ ചെയ്യും. യുഡിഎഫ് 3000 രൂപ നല്‍കുമെന്നാണ് പറയുന്നത്. ഇത് നടക്കാന്‍ പോകുന്നില്ല. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ തുടങ്ങിയതാണ് ഈ പ്രഖ്യാപന വഞ്ചനയെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.