കോണ്‍ഗ്രസ് നേതാവ് കെ.കെ.ദാസന്‍ മാടായി കൊവിഡ് ബാധിച്ച് മരിച്ചു


പയ്യോളി: കോണ്‍ഗ്രസ് തുറയൂര്‍ മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിയും തുറയൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും തുറയൂര്‍ സര്‍വീസ് സഹകരണ മുന്‍ ഡയരക്ടറും ശ്രീ കുപ്പേരിക്കാവ് ഭഗവതി ക്ഷേത്ര സമിതി സെക്രട്ടറിയുമായ കെ.കെ.ദാസന്‍ മാടായി കൊവിഡ് ബാധിച്ച് മരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു.


ഏപ്രില്‍ 6 വരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമ്മ : കാര്‍ത്ത്യായനി. ഭാര്യ : സുമ. മക്കള്‍ : മഞ്ജുഷ (ബീച്ച് ആശുപത്രി കോഴിക്കോട് ), മനീഷ് (ഖത്തര്‍ ), ധനീഷ് (ആര്‍മി ). മരുമക്കള്‍ : അഭിലാഷ്, പ്രിയങ്ക. സഹോദരങ്ങള്‍ : പ്രേമന്‍, വിനോദന്‍. വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ ബുധനാഴ്ച്ച മൃതദേഹം സംസ്‌കരിച്ചു.


കെ.കെ.ദാസന്‍ മാടായിയുടെ നിര്യാണത്തില്‍ സര്‍വകക്ഷിയോഗം അനുശോചിച്ചു. തുറയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്വത്തത്തില്‍ മൗനജാഥക്കു ശേഷം സര്‍വക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു.