കോണ്‍ഗ്രസിന്റെ നയങ്ങളില്‍ പ്രതിഷേധം: പേരാമ്പ്ര പഞ്ചായത്തിലെ വാര്‍ഡ് പ്രസിഡന്റ് കെ.സി ദാമോദരന്‍ നായര്‍ എന്‍.സി.പിയില്‍ ചേര്‍ന്നു
പേരാമ്പ്ര: പതിറ്റാണ്ടുകളായി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന കെ.സി.ദാമോദരന്‍ നായര്‍ പാര്‍ട്ടി വിട്ട് എന്‍സിപിയില്‍ ചേര്‍ന്നു.
20 വര്‍ഷമായി കോണ്‍ഗ്രസിന്റെ പേരാമ്പ്ര പഞ്ചായത്ത് ഏഴാം വാര്‍ഡ് പ്രസിഡണ്ടായിരുന്നു ദാമോദരന്‍. കോണ്‍ഗ്രസ് നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി.
കെ.സി.ദാമോദരനെ എന്‍സിപി ജില്ലാ സെക്രട്ടറി പ്രദീഷ് നടുക്കണ്ടി പതാക നല്‍കി സ്വീകരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.പി.രാമകൃഷ്ണന്‍ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.
ബാബു കൈതാവില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.അബൂബക്കര്‍, ചന്ദ്രന്‍ നെല്ല്യാട്ടു കണ്ടി, ടി.പി.ഗണേഷ്, സ്മിതേഷ് നാഗത്ത്, എന്‍.കെ.ഗിരീഷ,് സന്തോഷ് ഹരിപൂരം, സുരേഷ് എന്‍.കെ, സുനില്‍ കുമാര്‍, ദിവാകരന്‍, ദാമോധരന്‍ അയനിക്കല്‍ എന്നിവര്‍ സംസാരിച്ചു.