കോടതിയെയും നഗരസഭയെയും വെല്ലുവിളിച്ച് കൊയിലാണ്ടിയിൽ കെട്ടിട നിർമ്മാണം


കൊയിലാണ്ടി: കോടതി ഉത്തരവും നഗരസഭാ നടപടികളും വെല്ലുവിളിച്ച് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ കെട്ടിട നിർമ്മാണം. പഴകി പൊളിഞ്ഞ് വീണ കെട്ടിടം പൂർണമായി പൊളിച്ച് നീക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അവധി ദിനമായ ഇന്ന് പുലർച്ചെ ഒരു സംഘം തൊഴിലാളികളെത്തി കെട്ടിത്തിന്റെ മെയിൻ വാർപ്പ് നടത്തി. ഷീറ്റ് കൊണ്ട് കെട്ടിടത്തിന്റെ മുൻഭാഗം മറച്ച ശേഷമായിരുന്നു പണി. സംഭവം അറിഞ്ഞ് നഗരസഭാ ഉദ്യോഗസ്ഥർ എത്തുമ്പഴേക്ക് തൊഴിലാളികൾ പണി പൂർത്തിയാക്കി മടങ്ങിയിരുന്നു.

ഇതേ സ്ഥലത്ത് വിലക്ക് മറികടന്ന് കഴിഞ്ഞയും നിർമ്മാണ പ്രവർത്തി നടന്നിരുന്നു. അന്നും നഗരസഭാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കും എന്ന് നഗരസഭാ എഞ്ചിനിയറിംഗ് വിഭാഗം അറിയിച്ചു.

നജ്മുന്നിസ, മുഹമ്മദ് റഫീഖ്, കദീശക്കുട്ടി എന്നീ മൂന്ന് പേരുടെ ഉടമസ്ഥതയിലാണ് സ്ഥലവും തകർന്ന കെട്ടിടവും. രണ്ട് മുറി കടയാണ് ഇവിടെ അനുമതിയില്ലാതെ ഇപ്പോൾ പണിയുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക