കൊവിഡ് വ്യാപനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം


കോഴിക്കോട്: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയാണ് കോഴിക്കോട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗബാധ വ്യാപിക്കുകയാണ്.അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് കര്‍ശനമാക്കിയിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചതോടെയാണ് കേരളത്തിലെയും മാറ്റം. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിബന്ധനകള്‍ പാലിച്ചെന്നും വിമര്‍ശനം ഉണ്ട്. കൊവിഡ് വാക്‌സിന്‍ എടുത്തവരും എടുക്കാത്തവരും ഒരു പോലെ കരുതേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍. മാസ്‌കും സാനിറ്റെസറും കൈവിടരുത്. സാമൂഹിക അകലം പാലിക്കുകയും വേണം. വിഷു വിപണിയില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം.