കൊവിഡ് വ്യാപനം; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ആന്റിജന്‍ പരിശോധന കര്‍ശനമാക്കി


കൊയിലാണ്ടി: കോഴിക്കോട് ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസറ്റീവ് നിരക്ക് കൂടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയെക്കത്തുന്ന രോഗികള്‍ ഒ.പി.ടിക്കറ്റ് എടുത്ത ശേഷം ആന്റിജന്‍പരിശോധനക്ക് നടത്തി റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമാണ് ഡോക്ടറുടെ അടുത്തേക്ക് ചികിത്സയ്ക്കായി വിടുന്നത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയി നോഡല്‍ ഓഫീസര്‍ റുപ്പിന്റെയും, ജെ.എച്ച് ഐ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് ആന്റി ജന്‍പരിശോധന നടത്തുന്നത്. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ആരോഗ്യ വകുപ്പിന് ലഭിച്ചത്.താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി രണ്ടായിരത്തോളം പേര്‍ എത്തുന്നുണ്ട്.കൂടാതെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും ഇതൊടൊപ്പം നടത്തി വരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.