കൊവിഡ് മാനദണ്ഡം പാലിക്കാതെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍, കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങളുടെ നീണ്ട നിര
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയവര്‍ കൂട്ടം നില്‍ക്കുന്നുവെന്ന് പരാതി. നാല്‍പ്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇന്ന് വാക്‌സിന്‍ നല്‍കുന്നത്. ഇതിന് വേണ്ട സൗകര്യങ്ങളോ മുന്‍കരുതലോ ഒരുക്കാതെയാണ് ആശുപത്രി അധികൃതര്‍ വാക്‌സിന് കേന്ദ്രങ്ങള്‍ ഒരുക്കിയത്.
വാക്‌സിന്‍ സ്വീകരിക്കാനുള്ളവര്‍ ആശുപത്രിയുടെ മുന്‍വശത്ത് സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിര്‍ക്കുകയാണ്. കൃത്യമായി മാസ്‌ക് ധരിക്കാനോ അകലം പാലിക്കാനോ മാർഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ അധികൃതര്‍ നിസംഗത പുലര്‍ത്തുകയാണ്. കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ വലിയ അപകടസാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.