കൊവിഡ് മഹാമാരിയുടെ കാലമാണ്; ആശ്വാസമായി എസ് വൈ എസ് സാന്ത്വനം
കൊയിലാണ്ടി: താമരശ്ശേരിയിലെ ഹൃദ്രോഗിക്കുള്ള മരുന്ന് ഹൈവേ പോലീസില്‍ നിന്നും കൊയിലാണ്ടി സോണ്‍ എസ് വൈ എസ് സാന്ത്വനം ഹെല്‍പ്പ് ഡെസ്‌ക്ക് ചെയര്‍മാന്‍ അബ്ദുല്‍ കരീം നിസാമി ഏറ്റു വാങ്ങി.
ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും നിത്യരോഗികള്‍ക്ക് ജീവന്‍ രക്ഷാമരുന്നുമായി സാന്ത്വനം വളണ്ടിയര്‍മാര്‍ കര്‍മ്മരംഗത്ത് സജീവം. എസ് വൈ എസ് സ്റ്റേറ്റ് ഹെല്‍പ്പ് ഡെസ്‌ക് എറണാകുളം കേന്ദ്രീകരിച്ചും ജില്ലാ ഹെല്‍പ് ഡെസ്‌ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്ഥാനമാക്കിയുമാണ് മരുന്ന് വിതരണം.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നും വളണ്ടിയര്‍ മാര്‍ ചെയിന്‍ സര്‍വ്വീസായാണ് മരുന്നുകള്‍ രോഗികളിലേക്ക് എത്തിക്കുന്നത്. നാഷണല്‍ ഹൈവേയില്‍ കൊയിലാണ്ടി സോണ്‍ സാന്ത്വനം ഹെല്‍പ്പ് ഡെസ്‌കിനു കീഴില്‍ നൂറു കണക്കിന് രോഗികളുടെ മരുന്നുകളാണ് കോഴിക്കോട് _ കണ്ണൂര്‍ റൂട്ടില്‍ എത്തിച്ച് കൊണ്ടിരിക്കുന്നത്. ഹൈവേ പോലീസിന്റെ സഹായത്തോടെയും
ജീവന്‍ രക്ഷാ മരുന്നുകള്‍ ഗ്രാമീണ മേഖലയിലെ രോഗികളിലേക്ക് എത്തിക്കുന്നതില്‍ സാന്ത്വനം വളണ്ടിയര്‍ മാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു.
അബ്ദുല്‍ കരീം നിസാമി ചെയര്‍മാനും അന്‍ഷാദ് സഖാഫി, കണ്‍വീനറുമായ കൊയിലാണ്ടി സോണ്‍ സാന്ത്വനം ഹെല്‍പ്പ് ഡസ്‌കിന് കീഴില്‍ റിയാസ് പാലച്ചുവട്, മുഹമ്മദലി സി ടി, അബ്ദുറഹിമാന്‍ ചെന്നൈ, ജൗഹര്‍ ചേലിയ, ഇഖ്ബാല്‍ വെങ്ങളം, നിയാസ് വെങ്ങളം, ഫൈസല്‍ മിസ്ബാഹി ശംസീര്‍ അമാനി, ഇസ്മായില്‍ കെ. തുടങ്ങിയ വളണ്ടിയര്‍മാരാണ് മരുന്ന് വിതരണത്തിന് സമര്‍പ്പിതരായിട്ടുള്ളത്. കോവിഡ് ബാധിതരുടെ മരണാനന്തര ചടങ്ങുകള്‍ നിര്‍വ്വഹിക്കുന്നതിനും എസ് വൈ എസ് സാന്ത്വനത്തിനു കീഴില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുനുണ്ട്.