കൊവിഡ് കേസുകള്‍ കൂടുന്നു: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത്;അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി


സൂര്യഗായത്രി കാര്‍ത്തിക

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചാത്തില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. മേപ്പയ്യൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ കൂടുതല്‍ പേരുടെയും ഉറവിടം വ്യക്തമല്ല. അതിനാല്‍ കുടുതല്‍ ആളുകളെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി രോഗവാഹകരെ കണ്ടെത്തി രോഗ വ്യാപനം തടയുന്നതിനാവശ്യമായ നടപടികളാണ് പഞ്ചായത്ത് സ്വീകരിച്ചു വരുന്നതെന്ന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് കാറ്റഗറി സി യില്‍ ഉള്‍പ്പെടുന്നതിനാല്‍ പഞ്ചായത്തില്‍ ലോക്ഡൗണാണ്. അതിനാല്‍ അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് ക്യാമ്പുകള്‍ സംഘടിപ്പിക്കാനും തീരുമാനമുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് മേപ്പയ്യൂര്‍ ബസ് സ്റ്റാന്‍ഡില്‍ കൊവിഡ് ടെസ്റ്റ് സംഘടിപ്പിച്ചു. ടൗണിലെ വ്യാപാരികള്‍, സ്ഥാപനങ്ങളിലെ ജീവനക്കാര്‍, മോട്ടോര്‍ തൊഴിലാളികള്‍ മുതലായവരെ ടെസ്റ്റിന് വിധേയരാക്കി. വരും ദിവസങ്ങളിലും ഇതുപോലെ ക്യാമ്പുകള്‍ സംഘടിപ്പിക്കുസംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കോര്‍ കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് സി കാറ്റഗറിയില്‍ പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ തൊഴില്‍ ഉറപ്പ് പ്രവൃത്തികള്‍ ഒരാഴ്ച കാലയളവിലേക്ക് നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു. കൂടാതെ പഞ്ചായത്തിന്‍െഫ പരിധിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് പരമാവധി 5 പേരില്‍ അധികരിക്കാന്‍ പാടില്ല. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ അവശ്യ സാധനങ്ങളുടെ വില്പന മാത്രമായി പരിമിതപ്പെടുത്തണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ പറഞ്ഞു.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരെ പോലീസിന്റെ സഹായത്തോടെ കണ്ടെത്തി അവരെ നിര്‍ബന്ധിത കൊവിഡ് ടെസ്റ്റിന് വിധേയരാക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരോടും ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരോടും രണ്ടാഴ്ച കൂടുമ്പോള്‍ കൊവിഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമില്ലാത്ത ആരെയും തൊഴുലുറപ്പില്‍ പങ്കെടുപ്പിക്കില്ല. ഇവര്‍ അഞ്ച് ദിവസം കൂടുമ്പോള്‍ ടെസ്റ്റ് ചെയ്യണമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

നിലവില്‍ 112 പേര്‍ക്കാണ് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ക്വാറന്റയിനില്‍ കഴിയുകയാണ്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാക്കിയിട്ടുണ്ട്. നിലവില്‍ പഞ്ചായത്തിലെ വാര്‍ഡ് ആറ്, എട്ട്, 15 എന്നിവിടങ്ങളിലെ രോഗ ബാധിതര്‍ ആരുമില്ല. പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലാണ് കൂടുതല്‍ രോഗികളുള്ളത്. നാലാം വാര്‍ഡില്‍ 15 പേരും, വാര്‍ഡ് 10, 14 എന്നിവിടങ്ങളില്‍ 20ന് മുകളില്‍ രോഗികളുമുണ്ട്. വാര്‍ഡ് 10 ചാവട്ട് കണ്ടെയ്ന്‍മെന്റ് സോണായി കലക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ അവിടേക്കുള്ള റോഡുകളെല്ലാം അടച്ചിരിക്കുകയാണ്. അവിടെ നിന്നും പുറത്തേക്ക പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും സത്യവാങ്മൂലം കരുതണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പഞ്ചായത്തിലെ നിയന്ത്രണങ്ങള്‍ (സി കാറ്റഗറി)

  • അവശ്യ വസ്തുക്കളുടെ കടകള്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം.
  • മറ്റു കടകള്‍ക്ക് വെള്ളിയാഴ്ച പ്രവര്‍ത്തിക്കാന്‍ അനുമതി.