കൊളവള്ളി ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി


പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ആക്രമിച്ച കടുവയെ കണ്ടെത്തി. ദിവസങ്ങളായി വയനാട് കൊളവള്ളി ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെയാണ് കണ്ടെത്തിയത്.

കൊടവള്ളിയിലെ പാറകവലയില്‍ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് വനപാലകര്‍ കടുവയെ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുവയ്ക്കായി നാട്ടുകാരുള്‍പ്പെടെ വനപാലക സംഘത്തിന്റെ നേതൃത്വത്തില്‍ തിരിച്ചില്‍ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം കടുവയെ കണ്ടെത്തി കീഴ്‌പ്പെടുത്തുന്നതിനിടെ വയനാട് ഫോറസ്റ്റ് ഓഫീസര്‍ ടി. ശശികുമാറിനെകടുവ ആക്രമിച്ചിരുന്നു. കടുവയെ പിടിക്കാന്‍ രണ്ടിടത്ത് കെണിയൊരുക്കിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. നിരവധി വളര്‍ത്തു മൃഗങ്ങളേയും നാട്ടുകാരെയും കടുവ ആക്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാരോട് പുറത്തിറങ്ങരുതെന്ന് അധീകൃതര്‍ നിര്‍ദേശം നല്‍കി.

കര്‍ണാടക വനാതിര്‍ത്തിയില്‍ കബനി നദിയോട് ചേര്‍ന്നുള്ള പ്രദേശമാണ് കൊളവള്ളി. കബനി നദിയുടെ മറുകരയിലുള്ള വന്യജീവി സങ്കേതത്തില്‍ നിന്ന് പുഴ കടന്നെത്തിയ കടുവയാണ് ജനവാസമേഖലയിലെത്തിയിട്ടുള്ളതെന്നാണ് നിഗമനം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക