കൊയിലാണ്ടി വെറ്റിലപാറയില്‍ വാഹനാപകടം; കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരുക്ക്


കൊയിലാണ്ടി: കൊയിലാണ്ടി വെറ്റിലപാറയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് പരുക്ക്. എടക്കാട് സ്വദേശി പുനത്തില്‍ പറമ്പില്‍ ധനേഷ് (40)നാണ് പരുക്കേറ്റത്.

ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എല്‍ 11 ഡബ്യൂ 6513 കാറും തെക്കന്‍ കൊല്ലത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് മത്സ്യം കയറ്റി വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.

കൊയിലാണ്ടി പോലീസ് അപകട സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് സ്ഥലത്ത് നിന്ന് വാഹനങ്ങള്‍ മാറ്റി ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചു.