കൊയിലാണ്ടി മേഖലയില്‍ മാത്രം 120 പേര്‍ക്ക് കൊവിഡ്, കീഴരിയൂരിലും ചെങ്ങോട്ടുകാവിലും കേസുകള്‍ കുറയുന്നു- വായിക്കാം വിശദാംശങ്ങള്‍


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ 14 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍ കൂടി ചേര്‍ത്താണ് 210 എന്ന കണക്ക്. നിലവില്‍ രോഗബാധിതര്‍ കൂടുതലുള്ള പല സ്ഥലങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുകയാണ്.

അരിക്കുളം-16, ചേമഞ്ചേരി- 10, ചെങ്ങോട്ട്കാവ്-5, കീഴരിയൂര്‍ – 1, കൊയിലാണ്ടി-14, മൂടാടി-8, പയ്യോളി – 45, തിക്കോടി – 21 എന്നിവയാണ് വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള കണക്ക്.

അതേ സമയം കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടി. കോഴിക്കോട് ജില്ലയില്‍ പൊതുജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.