കൊയിലാണ്ടി മേഖലയില്‍ കോവിഡ് പടരുന്നു; ഇന്ന് മാത്രം 425 പുതിയ രോഗികള്‍, അതീവ ജാഗ്രത


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് മാത്രം കോവിഡ് രോഗികളുടെ എണ്ണം നാനൂറ് കടന്നു. മേഖലയില്‍ നാനൂറ്റി ഇരുപത്തിയഞ്ച് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മുന്നൂറിന് താഴെയായിരുന്നു പ്രതിദിന കണക്ക്. കഴിഞ്ഞ കുറേ ദിവസങ്ങളായി മേഖലയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ് ചെയ്യുന്നത്. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളിലെ ആകെ കണക്കാണ് നാനൂറ്റി ഇരുപത്തിയഞ്ച് എന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്.


കൊയിലാണ്ടിയിലെ കോവിഡ് കണക്ക്, ഒറ്റനോട്ടത്തില്‍

അരിക്കുളം – 12
ചേമഞ്ചേരി – 58
ചെങ്ങോട്ട്കാവ് – 47
കീഴരിയൂര്‍- 21
കൊയിലാണ്ടി – 95
മൂടാടി – 54
പയ്യോളി – 57
തിക്കോടി – 81