കൊയിലാണ്ടി പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ വായനാരി രാമകൃഷ്ണൻ അന്തരിച്ചു


കൊയിലാണ്ടി: മുതിർന്ന കോൺഗ്രസ് നേതാവും കൊയിലാണ്ടി സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ പെരുവട്ടൂരിലെ വായനാരി രാമകൃഷ്ണൻ അന്തരിച്ചു. 85 വയസ്സായിരുന്നു. കോൺഗ്രസ് ജില്ലാ സെക്രട്ടറി, ബ്ലോക്ക് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്, കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

പരേതരായ വായനാരി ഗോപാലൻ്റെയും മാണിക്യത്തിൻ്റെയും മകനാണ്. ഭാര്യ: സരോജിനി. മക്കൾ: രമ്യ (കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് മുചുകുന്ന് ശാഖ), രശ്മി (ജൂനിയർ അസി.ചെക്യാട് ഗ്രാമപഞ്ചായത്ത്). മരുമക്കൾ: അനീഷ് (എക്സൽ കോളേജ് വടകര), വിജേഷ് (ജില്ലാ പഞ്ചായത്ത് ഓഫീസ്, കണ്ണൂർ). സഹോദരങ്ങൾ: അശോകൻ (റിട്ട.കെ.എസ്.ആർ.ടി.സി), സോമൻ (റിട്ട.അധ്യാപകൻ), ചന്ദ്രമതി, ശാന്തകുമാരി, രമണി.